പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളെ വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.ലോഡ് ചെയ്യാൻ കാലതാമസം ഉണ്ടായേക്കാം .സദയം ക്ഷമിക്കുക.
പള്ളിക്കൂടം തുറന്നെന്നു കേട്ടപ്പോള്‍
തുള്ളിക്കൊണ്ടെത്തി മഴ ചെക്കന്‍
പുത്തനുടുപ്പും ചെരിപ്പുമില്ലെങ്കിലും
പുത്തനായ് തോന്നും മഴ ചെക്കന്‍
ചീകിയാല്‍ കേള്‍ക്കാത്ത കോലന്‍ തലമുടി
മാടിയൊതുക്കാന്‍ പണിപ്പെട്ടും
അങ്ങിനെ മാടിയൊതുക്കുമ്പോള്‍
കൈതടഞ്ഞമ്മതൊടുന്ന കുറി മാഞ്ഞും
കണ്‍കളില്‍ താനെ പൊടിയുന്ന വെള്ളത്തില്‍
കണ്മഷിത്തട്ടി മറിഞ്ഞിട്ടും
പുസ്തകമൊന്നുമെടുത്തിട്ടില്ലെങ്കിലും
ഉത്സാഹം തുള്ളി മഴചെക്കന്‍
മാവായ മാവൊക്കെ കേറി മറിഞ്ഞിട്ട്
മേലാകെ തോലുപൊളിഞ്ഞുള്ളോര്‍
ഊഞ്ഞാലിലാടി കഴിയാത്ത സങ്കടം
കൊഞ്ഞനം കുത്തി നടക്കുന്നു
എല്ലാര്ക്കുമൊപ്പം പണ്ടുസ്കൂളില്‍ പോയത്
തെല്ലോര്ത്തു നിന്നു മഴ ചെക്കന്‍
:മോഹന കൃഷ്ണന്‍ കാലടി
0 comments:
Post a Comment